“എൽ ക്ലാസികോ വിജയത്തിന് ഊർജ്ജം നൽകിയത് ഹാഫ് ടൈമിലെ ക്രിസ്റ്റ്യാനോയുടെ വാക്കുകൾ”

Newsroom

ഇന്നലെ എൽ ക്ലാസികോ മത്സരത്തിൽ ബാഴ്സലോണയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിക്കാൻ റയൽ മാഡ്രിഡിനായിരുന്നു. മത്സരം കാണാൻ എത്തിയ മുൻ റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സാക്ഷിയാക്കി ആയിരുന്നു റയലിന്റെ വിജയം. റയലിനായി ഇന്നലെ ആദ്യ ഗോൾ നേടിയ വിനീഷ്യസ് ജൂനിയർ റൊണാൾഡോയുടെ ആഹ്ലാദ പ്രകടന രീതിയിലായിരുന്നു ഗോൾ ആഘോഷിച്ചത്.

ഇതിന്റെ കാരണം എന്താണെന്ന് വിനീഷ്യസ് മത്സര ശേഷം വ്യക്തമാക്കി. ഇന്നലെ ആദ്യ പകുതിക്ക് ശേഷം ഹാഫ് ടൈമിന്റെ സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഡ്രസിങ് റൂമിൽ വന്നിരുന്നു. അദ്ദേഹം ടീമിനോട് മുഴുവൻ സംസാരിച്ചു എന്നും അത് ടീമിന് കൂടുതൽ ഊർജ്ജം നൽകി എന്നും വിനീഷ്യസ് പറഞ്ഞു. റൊണാൾഡോയുടെ വാക്കുകൾ ബലമായത് കൊണ്ടാണ് ഗോൾ അടിച്ചപ്പോൾ റൊണാൾഡോയെ പോലെ ആഹ്ലാദിച്ചത് എന്ന് വിനീഷ്യസ് പറഞ്ഞു. റൊണാൾഡോ കളത്തിന് അകത്തും പുറത്തും ചാമ്പ്യൻ ആണെന്നും വിനീഷ്യസ് കൂട്ടിച്ചേർത്തു.