അകോസ്റ്റ വീണ്ടും ഈസ്റ്റ് ബംഗാളിലെത്തി, കാശ്മീരിനെതിരെ കളിക്കും

- Advertisement -

കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനൊപ്പം ഉണ്ടായിരുന്ന വിദേശ സെന്റർ ബാക്ക് അകോസ്റ്റ വീണ്ടും ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങിയെത്തി.നേരത്തെ തന്നെ അകോസ്റ്റ തിരികെ വരും എന്ന് ഫാൻപോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ ആണ് അകോസ്റ്റ കൊൽക്കത്തയിൽ വിമാനം ഇറങ്ങിയത്. അകോസ്റ്റ ഈസ്റ്റ് ബംഗാളും റിയൽ കാശ്മീരും തമ്മിലുള്ള മത്സരത്തിൽ കളിക്കും എന്ന് ഈസ്റ്റ് ബംഗാൾ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ടീം വിട്ട മാർട്ടിൻ ക്രെസ്പിക്ക് പകരക്കാരനായാണ് അകോസ്റ്റ ഈസ്റ്റ് ബംഗാൾ ടീമിൽ എത്തുന്നത്. കോസ്റ്ററിക്കൻ രാജ്യാന്തര താരമായിരുന്ന ജോണി അകോസ്റ്റ കഴിഞ്ഞ സീസണിൽ വൻ തുകയ്ക്ക് ആയിരുന്നു ഈസ്റ്റ ബംഗാളിൽ എത്തിയത്‌. കഴിഞ്ഞ ലോകകപ്പിൽ കോസ്റ്ററിക്കൻ ഡിഫൻസിൽ കളിച്ചിരുന്ന താരമാണ് അകോസ്റ്റ. എന്നാൽ ഈസ്റ്റ് ബംഗാളിന്റെ ഡിഫൻസിൽ അത്ര മികച്ച പ്രകടനം ഈ വെറ്ററൻ താരത്തിന് കഴിഞ്ഞ സീസണിൽ നടത്താൻ ആയിരുന്നില്ല.

Advertisement