ആഫ്രിക്കൻ നാഷൺസ് കപ്പിൽ ഈജിപ്തിന് വിജയ തുടക്കം

Newsroom

ആഫ്രിക്കൻ നാഷൺസ് കപ്പിന് ഈജിപ്തിന്റെ വിജയത്തോടെ തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഈജിപ്ത് സിംബാബ്‌വെയെ ആണ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു വിജയം. ആദ്യ പകുതിയുടെ അവസാന മിനുട്ടിലാണ് ഈജിപ്തിന്റെ ഗോൾ പിറന്നത്. ട്രെസെഗയുടെ വകയായിരുന്നു ഗോൾ. താരത്തിന്റെ ദേശീയ ടീമിനായുള്ള അഞ്ചാമത്തെ ഗോളായിരുന്നു ഇത്.

മത്സരത്തിൽ ഈജിപ്ത് പൂർണ്ണ ആധിപത്യം നടത്തിയിരുന്നു എങ്കിലും ഗോൾ അധികം നേടാൻ അവർക്കായില്ല. സൂപ്പർ താരൻ മുഹമംദ് സലായെ പിടിച്ചു കെട്ടാൻ സിംബാബ്‌വെയ്ക്ക് ആയതും വിജയ മാർജിൻ കുറയാൻ കാരണമായി. ഇന്നലെ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിനു മുമ്പായി വർണാഭമായ ചടങ്ങുകൾ തന്നെ നടന്നിരുന്നു.