“സാരി യുവന്റസിൽ ഒരു കിരീടവും നേടരുത്”

യുവന്റസിന്റെ പരിശീലക ചുമതലയേറ്റെടുത്ത സാരിയ്ക്ക് എതിരെ വിമർശനവുമായി നാപോളി ക്ലബ് പ്രസിഡന്റ് ഓറേലിയോ. മുൻ നാപോളി പരിശീലകനായിരുന്ന സാരിയുടെ ഈ നീക്കത്തിൽ അത്ഭുതമില്ല എന്ന് അദ്ദേഹം പറഞ്ഞു‌. ഫുട്ബോളിൽ നിന്ന് ഇതേ പ്രതീക്ഷിക്കുന്നുള്ളൂ. ആത്മാർത്ഥതയും കൂറും ഒന്നും ഇപ്പോൾ ഫുട്ബോളിൽ ഇല്ല എന്നും അദ്ദേഹം പറഞ്ഞു..

സാരി നാപോളിക്ക് ഒപ്പം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും ഒരു കിരീടം പോലും നേടിയിരുന്നില്ല. സാരി നാപോളിയിൽ കിരീടം നേടിയിട്ടില്ല, യുവന്റസിലും അദ്ദേഹം കിരീടം നേടരുത് എന്നാണ് ആഗ്രഹം എന്നും ഔറേലിയീ പറഞ്ഞു. നാപോളിയുടെ വൈരികളായ യുവന്റസിൽ സാരി എത്തിയത് നാപോളി ആരാധകരിൽ നിന്ന് വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നുണ്ട്