സെനഗൽ കാണികളുടെ ആക്രമണങ്ങൾക്ക് തെളിവ് നിരത്തി ഈജിപ്ത്! സലാഹും ടീമും വംശീയമായി ആക്രമിക്കപ്പെട്ടു എന്നും പരാതി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് യോഗ്യത പ്ലെ ഓഫ് മത്സരത്തിലെ പരാജയത്തിന് പിന്നാലെ സെനഗൽ കാണികൾക്ക് എതിരെ പരാതിയും ആയി ഈജിപ്ത് ഫുട്‌ബോൾ അസോസിയേഷൻ രംഗത്ത്. തങ്ങളുടെ ടീം വംശീയമായി അടക്കം സെനഗൽ കാണികളാൽ ആക്രമിക്കപ്പെട്ടു എന്നു വീഡിയോ തെളിവുകൾ സഹിതം ആണ് ഈജിപ്ത് പരാതിപ്പെട്ടത്. പെനാൽട്ടിയിൽ ഈജിപ്ത് പരാജയപ്പെട്ട മത്സരത്തിൽ ഈജിപ്ത് താരങ്ങളെ ലേസർ അടിച്ചു ആണ് സെനഗൽ കാണികൾ നേരിട്ടത്. സലാഹ് അടക്കം നാലു ഈജിപ്ത് താരങ്ങൾ പെനാൽട്ടി പാഴാക്കിയ മത്സരത്തിൽ അവരുടെ ഗോൾ കീപ്പറും സെനഗൽ കാണികളുടെ ലേസർ രശ്മികൾ നേരിട്ടു. മുഹമ്മദ് സലാഹിനെ പ്രത്യേകിച്ച് ആയി ലക്ഷ്യം വച്ച സെനഗൽ കാണികൾ ഈജിപ്ത് താരങ്ങൾക്ക് നേരെ വളരെ മോശം പെരുമാറ്റം ആണ് പുറത്ത് എടുത്തത് എന്നാണ് ഈജിപ്തിന്റെ പരാതി.

Screenshot 20220330 090941

ഇതിനു തെളിവ് ആയി നിരവധി വീഡിയോയും ഫോട്ടോകളും ആണ് ഈജിപ്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചത്.സലാഹ് അടക്കമുള്ള താരങ്ങൾക്ക് നേരെ ബോട്ടിലുകൾ അടക്കം കയ്യിൽ കിട്ടിയ എന്തും എറിയുന്ന കാണികൾ അവരെ തെറികൾ കൊണ്ടു അധിക്ഷേപിക്കുന്നതും വീഡിയോകളിൽ കാണാം. പരിശീലനത്തിന് ഇടയിൽ തങ്ങളുടെ കാണികൾക്ക് നേരെ കാണികൾ കല്ലുകളും ബോട്ടിലുകളും എറിഞ്ഞു എന്നു ആരോപിച്ച ഈജിപ്ത് ടീം ബസിനു നേരെയും ആക്രമണം ഉണ്ടായി എന്നും വ്യക്തമാക്കി. ബസിന്റെ ചില്ലുകൾ തകർന്നത് അടക്കം ഈജിപ്ത് തെളിവായി പുറത്ത് വിട്ടിട്ടുണ്ട്. സലാഹ് അടക്കമുള്ള ഈജിപ്ത് താരങ്ങൾക്ക് നേരെയുണ്ടായ ലേസർ പ്രയോഗം ആണ് അവർ പെനാൽട്ടി പാഴാക്കാനുള്ള വലിയ കാരണങ്ങളിൽ ഒന്നു എന്നാണ് വലിയ വിഭാഗം ആരാധകരും വിശ്വസിക്കുന്നത്. അതേസമയം ഈ റിസൾട്ടിനു എതിരെ ഈജിപ്ത് അപ്പീൽ പോകുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല.