സിഫ്നിയോസ് ക്ലബ് വിടാൻ കാരണം ഡച്ച് ക്ലബിൽ നിന്നുള്ള ക്ഷണം?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് വിടാൻ സിഫ്നിയോസ് തീരുമാനിച്ചതിന് പിറകിൽ ഒരു ഡച്ച് ക്ലബിൽ നിന്നുള്ള ക്ഷണമാണെന്ന് സൂചന. ഡെച്ച് ഡിവിഷനിലെ ഒരു ക്ലബിൽ നിന്ന് താരത്തിന് ക്ഷണം ലഭിച്ചിരുന്നു എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ആ ഓഫർ സ്വീകരിക്കാൻ സിഫ്നിയോസ് തീരുമാനിച്ചതാകാം ക്ലബ് വിടാൻ കാരണം.

നേരത്തെ കേരളത്തിന്റെ സ്ഥിരം ഫോർവേഡായിരുന്നു സിഫ്നിയോസ്. റെനെയുടെ രാജിയാണ് സിഫ്നിയോസിന് ബ്ലാസ്റ്റേഴ്സിൽ അതൃപ്തി ഉണ്ടാകുന്നതിന്റെ തുടക്കം. ഡച്ചുകാരനായ റെനെ കൊണ്ടുവന്ന ഒരേയൊരു ഡച്ചുകാരനായിരുന്നു സിഫ്നിയോസ്. റെനെ പോയതോടെ സിഫ്നിയോസിന്റെ സ്ഥാനം ബെഞ്ചിലുമായി. ഗോളടിച്ചിട്ടും വിദേശ താരങ്ങളെ മുഴുവനായി ഇറക്കാത്തപ്പോഴും സിഫ്നിയോസിന് ജെയിംസ് ബെഞ്ചിൽ മാത്രമെ സ്ഥാനം കൊടുത്തുള്ളൂ. ഇതോടെ ക്ലബ് വിടുന്നതിനെ കുറിച്ച് താരം കാര്യമായി ചിന്തുക്കയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial