ഡ്യൂറണ്ട് കപ്പ് പുതിയ സീസണായുള്ള ഫിക്സ്ചർ എത്തി. ഓഗസ്റ്റ് 16 മുതൽ ആണ് ടൂർണമെന്റ് ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 19നാണ്. ആദ്യ മത്സരത്തിൽ ഐലീഗ് ക്ലബായ സുദേവയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. ഓഗസ്റ്റ് 23ന് ഒഡീഷ, ഓഗസ്റ്റ് 27ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഓഗസ്റ്റ് 31ന് ആർമി ഗ്രീൻ എന്നിവർ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ ആകും നടക്കുക.
ഒരു ഗ്രൂപ്പിൽ അഞ്ച് ടീമുകൾ ഉൾപ്പെട്ട് കൊണ്ട് നാലു ഗ്രൂപ്പുകൾ ആണ് ഡ്യൂറണ്ട് കപ്പിൽ ഇത്തവണ ഉള്ളത്. 20 ടീമുകൾ ടൂർണമെന്റിൽ കളിക്കുന്നുണ്ട്. മുൻ ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാരും ഇപ്പോഴത്തെ ഐ ലീഗ് ചാമ്പ്യന്മാരും ആയ ഗോകുലം കേരള ടൂർണമെന്റിൽ ഇല്ല.
കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിൽ ആണ്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐ എസ് എൽ ക്ലബുകളായ ഒഡീഷ, നോർത്ത് ഈസ്റ്റ് എന്നിവരും ഉണ്ട്. കൂടാതെ ഐലീഗ് ക്ലബായ സുദേവ, ഇന്ത്യൻ ആർമി ഗ്രീൻ എന്നിവരും ഈ ഗ്രൂപ്പിൽ ഉണ്ട്.
131ആമത് ഡ്യൂറണ്ട് കപ്പ് ഈ വർഷം ഓഗസ്റ്റിൽ ആണ് നടക്കുന്നത്. പ്രീസീസണിലെ ആദ്യ ടൂർണമെന്റായാകും ഡ്യൂറണ്ട് കപ്പ് നടക്കുക. കൊൽക്കത്ത, ഇംഫാൽ, ഗുവാഹത്തി എന്നിവിടങ്ങളാകും ഡ്യൂറണ്ട് കപ്പിന് വേദിയാവുക. 11 ഐ എസ് എൽ ക്ലബുകളും ആദ്യമായി ഡ്യൂറണ്ട് കപ്പിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ എഡിഷന് ഉണ്ടാകും. കഴിഞ്ഞ തവണ ആറ് ഐ എസ് എൽ ക്ലബുകൾ മാത്രമെ പങ്കെടുത്തിരുന്നുള്ളൂ.
ഫിക്സ്ചർ;