“കോഹ്ലി ഉള്ള ടീമിനെ ആകും അദ്ദേഹം ഇല്ലാത്ത ടീമിനെക്കാൾ പേടിക്കുക” – പോണ്ടിംഗ്

Newsroom

20220720 210808

വിരാട് കോഹ്ലിക്ക് പിന്തുണയുമായി ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിങ്.

ഞാൻ ഒരു എതിർ ടീമിന്റെ ക്യാപ്റ്റനോ അല്ലെങ്കിൽ കളിക്കാരനോ ആയിരുന്നെങ്കിൽ വിരാട് കോഹ്‌ലി ഉൾപ്പെടുന്ന ഒരു ഇന്ത്യൻ ടീമിനെ കളിക്കാൻ ഞാൻ ഭയപ്പെടും. അദ്ദേഹം ഇല്ലാത്ത ടീമിനെക്കാൾ കൂടുതൽ പേടിക്കുക അദ്ദേഹൻ ഉള്ള ടീമിനെ ആയിരിക്കും.” പോണ്ടിംഗ് പറഞ്ഞു.

കോഹ്ലി ഫോമിലേക്ക് തിരികെ വരും എന്ന് പോണ്ടിങ് പറയുന്നു. ഈ ഗെയിമിൽ ഞാൻ കണ്ടിട്ടുള്ള എല്ലാ മികച്ച കളിക്കാരനും ഈ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്, അത് ഒരു ബാറ്റ്സ്മാനായാലും ബൗളറായാലും, അവരെല്ലാം അതിലൂടെ കടന്നു പോയിട്ടുണ്ട്. പോണ്ടിംഗ് പറഞ്ഞു.

“മികച്ച കളിക്കാർ തിരിച്ചുവരാൻ ഒരു വഴി കണ്ടെത്തു?, വിരാട് അധികം വൈകാതെ അത് കണ്ടെത്തും എന്നും പോണ്ടിംഗ് പറഞ്ഞു.