ഡൂറണ്ട് കപ്പ്. ഈസ്റ്റ് ബംഗാളിന് സമനില തുടക്കം. ഗ്രൂപ്പ് ബിയിൽ ഇന്ന് ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവിയെ നേരിട്ട ഈസ്റ്റ് ബംഗാൾ ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. പരിശീലകൻ ബിനോ ജോർജ്ജിന് കീഴിൽ ഇറങ്ങിയ ടീമിന് ഇന്ത്യൻ നേവി ഡിഫൻസ് ഭേദിക്കൻ ഇന്ന് ആയില്ല. ഈസ്റ്റ് ബംഗാൾ ടീമിൽ മലയാളി താരമായ വി പി സുഹൈർ ഇന്ന് ഇറങ്ങിയിരുന്നു. ഇനി നേവി ടീമിൽ നിറയെ മലയാളി താരങ്ങൾ ആയിരുന്നു.
ബ്രിട്ടോ, അഭിഷേക് ജോഷി, ശ്രേയസ്, ഹരികൃഷ്ണ, വിഷ്ണു, ആദർശ് എന്നിവർ നേവിയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. അഞ്ച് മലയാളി താരങ്ങൾ ബെഞ്ചിലും ഉണ്ടായിരുന്നു. 2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ നേവിക്ക് ഒരു പോയിന്റ് ആണ് ഉള്ളത്. ഒരു മത്സരത്തിൽ നിന്ന് ഈസ്റ്റ് ബംഗാളിനും ഒരു പോയിന്റ് ഉണ്ട്








![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)