ഈ പന്തുകളിയുടെ ലോകകപ്പിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്ന്, അത് പന്ത് തൊടാതിരിക്കുന്നതാകുമോ? എങ്കിൽ ബെൽജിയത്തിന്റെ സ്റ്റാർ സ്ട്രൈക്കർ ലുകാകു ഇന്നലെ ഈ ലോകകപ്പിലെ മികച്ചൊരു നിമിഷം സൃഷ്ടിച്ചത് പന്ത് തൊടാതെ ആയിരുന്നു. കളി ഇഞ്ച്വറി ടൈമിൽ നിൽക്കുമ്പോൾ ബെൽജിയം നേടിയ വിജയം ഗോളിനിടെ ആയിരുന്നു ലുകാകുവിന്റെ ‘ഡമ്മി’ മൂവ് പിറന്നത്.
ഈ ലോകകപ്പിൽ കണ്ട ഏറ്റവും നല്ല കൗണ്ടർ അറ്റാക്കായിരുന്നു ജപ്പാന്റെ കോർണർ കൈക്കലാക്കി ബെൽജിയം കീപ്പർ കോർതുവ തുടങ്ങി വെച്ചത്. പന്തുമായി ഡിബ്രുയിൻ കുതിക്കുമ്പോൾ ലുകാലു ഡിബ്ര്യുയിന്റെ വലതു ഭാഗത്തായിരുന്നു. തന്റൊപ്പം വരുന്ന ഡിഫൻഡറെ മധ്യത്തിലേക്ക് കൊണ്ടു വരാനായി ലുകാകു വലറ്റ്ജു വശത്തിലെ തന്റെ ഓട്ടം മധ്യത്തിലേക്ക് മാറ്റി. ആ സമയം വലതു വിങ്ങിലൂടെ കയറി വന്ന മുയിനർ ഫ്രീ ആയി. അത് ഡി ബ്രുയിനെ മുയിനറെ കണ്ടെത്താനും സഹായിച്ചു.
മുയിനർ വലതു വിങ്ങിൽ നിന്ന് ക്രോസ് ചെയ്യുമ്പോൾ ലുകകു പെനാൽട്ടി ബോക്സിൽ മധ്യത്തിലായായിരുന്നു നിന്നിരുന്നത്. ആ ബോൽ ലുകാകു അടിച്ചാലും ചിലപ്പോൾ ഗോളായേനെ. പക്ഷെ ലുകാകു ആ പന്ത് തോടതെ ഡമ്മി മൂവ് നടത്തി ഡിഫൻഡറെയും ഗോൾകീപ്പറെയും ഒരേ നിമിഷം കബളിപ്പിച്ചു. പിറകിൽ വന്ന ചാഡ്ലിക്ക് പന്ത് വലയിലേക്ക് തിരിച്ചു വിടേണ്ട പണി മാത്രമെ ഉണ്ടായിരുന്നുള്ളൂ.
https://twitter.com/YedIin/status/1013877023046078471?s=19
ബെൽജിയം ഇനിയെത്ര മുന്നേറിയാലും ഇല്ലായെങ്കിലും ഈ തിരിച്ചുവരവ് ചരിത്രം തന്നെയാണ്. ഒപ്പം ലുകാലുവിന്റെ ഈ ഡമ്മി മൂവും ഫുട്ബോൾ ചരിത്രം ഓർക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial