ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റൺസ് വിജയം നേടി ന്യൂസിലാണ്ട്

Sports Correspondent

Nzwomen
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസ് വനിതകള്‍ക്കെതിരെ മഴ നിയമത്തിൽ 5 റൺസ് വിജയം നേടി ന്യൂസിലാണ്ട്. ഇന്നലെ മഴ കാരണം വൈകി തുടങ്ങിയ മത്സരത്തിൽ വെസ്റ്റിന്‍ഡീസ് 35 ഓവറിൽ 168/7 എന്ന സ്കോറാണ് നേടിയത്. 12 പന്തിൽ 10 റൺസ് വിജയത്തിനായി വേണ്ട ഘട്ടത്തിൽ വീണ്ടും വെളിച്ചക്കുറവ് മൂലം കളിതടസ്സപ്പെട്ടപ്പോള്‍ ന്യൂസിലാണ്ട് 33 ഓവറിൽ 159/5 എന്ന നിലയിലായിരുന്നു.

ആ സമയത്ത് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലാണ്ട് 155 റൺസായിരുന്നു നേടേണ്ടിയിരുന്നത്. 51 റൺസ് നേടിയ സൂസി ബെയ്റ്റ്സും പുറത്താകാതെ 47 റൺസ് നേടിയ അമേലിയ കെറുമാണ് ന്യൂസിലാണ്ടിനായി ബാറ്റിംഗിൽ തിളങ്ങിയത്. വെസ്റ്റിന്‍ഡീസ് നിരയിൽ ഹെയ്‍ലി മാത്യൂസ് 3 വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് വേണ്ടി കൈഷോണ നൈറ്റ്(36), ചിനെല്ലേ ഹെന്‍റി(4) എന്നിവര്‍ ആറാം വിക്കറ്റിൽ ഉയര്‍ത്തിയ 83 റൺസിന്റെ ചെറുത്തുനില്പാണ് ടീമിനെ മുന്നോട്ട് നയിച്ചത്.