റൂഡിനെ തകർത്തു കരിയറിലെ ആറാം എ.ടി.പി ഫൈനൽസ് കിരീടം നേടി ജ്യോക്കോവിച്, ഫെഡറർക്ക് ഒപ്പം

Wasim Akram

ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം എ.ടി.പി ഫൈനൽസ് കിരീടം ഒരിക്കൽ കൂടി നേടി നൊവാക് ജ്യോക്കോവിച്. ജയത്തോടെ തന്റെ ആറാം എ.ടി.പി ഫൈനൽസ് കിരീടം നേടിയ ജ്യോക്കോവിച് റോജർ ഫെഡററുടെ റെക്കോർഡിന് ഒപ്പവും എത്തി. സീസണിൽ പകുതിയിൽ അധികം ടൂർണമെന്റുകൾ നഷ്ടമായെങ്കിലും മികച്ച രീതിയിൽ സീസൺ അവസാനിപ്പിച്ച ജ്യോക്കോവിച് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേക്കും ഉയർന്നു.

എ.ടി.പി ഫൈനൽസ്

ഒരിക്കൽ കൂടി ജ്യോക്കോവിച്ചിന് മുന്നിൽ കീഴടങ്ങുന്ന കാസ്പർ റൂഡിനെ ആണ് ഫൈനലിൽ കാണാൻ ആയത്. ആദ്യ സെറ്റിൽ റൂഡിന്റെ അവസാന സർവീസിൽ ബ്രേക്ക് കണ്ടത്തി സെറ്റ് 7-5 നു നേടിയ ജ്യോക്കോവിച് രണ്ടാം സെറ്റിൽ കൂടുതൽ നേരത്തെ ബ്രേക്ക് കണ്ടത്തി സെറ്റ് 6-3 നു നേടി കിരീടം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 9 ഏസുകൾ ആണ് ജ്യോക്കോവിച് ഉതിർത്തത്. സീസണിൽ പകുതിയിൽ അധികം ടൂർണമെന്റുകൾ നഷ്ടമായിട്ടും ജ്യോക്കോവിച് സീസണിൽ നേരിടുന്ന അഞ്ചാം കിരീടം ആയിരുന്നു ഇത്.