ശ്രീലങ്കയ്ക്ക് തിരിച്ചടി, ദിൽഷന്‍ മധുഷങ്കയ്ക്ക് ലോകകപ്പിന് തൊട്ടുമുമ്പ് പരിക്ക്

നമീബിയയ്ക്കെതിരെയുള്ള ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി ദിൽഷന്‍ മധുഷങ്കയുടെ പരിക്ക്. ജീലോംഗിൽ ഇന്ന് നമീബിയയുമായുള്ള ശ്രീലങ്കയുടെ ആദ്യ മത്സരം തുടങ്ങുവാന്‍ മണിക്കൂറുകള്‍ ഉള്ളപ്പോളാണ് പേസറുടെ പരിക്കിന്റെ വാര്‍ത്ത പുറത്തെത്തുന്നത്.

ലെഫ്റ്റ് ആം പേസര്‍ ക്വാഡ്രിസെപ്സിനേറ്റ പരിക്ക് കാരണം ആണ് ലോകകപ്പിൽ നിന്ന് പുറത്ത് പോകുന്നത്. താരത്തിന് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.