ഡി മരിയക്ക് പി.എസ്.ജിയിൽ പുതിയ കരാർ

Staff Reporter

പി.എസ്.ജി മിഡ്‌ഫീൽഡർ ഡി മരിയക്ക് പി.എസ്.ജിയിൽ പുതിയ കരാർ. പുതിയ കരാർ പ്രകാരം 30കാരനായ ഡി മരിയ 2021 വരെ ക്ലബ്ബിൽ തുടരും. പി.എസ്.ജിക്ക് വേണ്ടി 150 മത്സരങ്ങൾ ഡി മരിയ കളിച്ചിട്ടുണ്ട്. 57 ഗോളുകളും ഈ കാലയളവിൽ ഡി മരിയ നേടിയിട്ടുണ്ട്. ഈ കാലയളവിൽ രണ്ടു ലീഗ് 1 കിരീടങ്ങളും നേടിയിട്ടുണ്ട്.

2015ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഡി മരിയ പി.എസ്.ജിയിൽ എത്തുന്നത്. അതിനു ശേഷം കഴിഞ്ഞ സീസണിൽ അടക്കം പരിശീലകൻ ഉനൈ ഏംറിക്ക് കീഴിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിച്ചിരുന്നില്ല. എന്നാൽ ഈ സീസണിൽ പുതിയ പരിശീലകൻ തോമസ് ടുഹലിന് കീഴിൽ മികച്ച പ്രകടനമാണ് ഡി മരിയ പുറത്തെടുത്തത്. ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകളും ആറു അസിസ്റ്റുകളും ഡി മരിയ സ്വന്തമാക്കിയ ഡി മരിയ മികച്ച ഫോമിലാണ്.