പരിക്ക്, മാഴ്‌സെലോ ഒരു മാസം പുറത്ത്

- Advertisement -

ബാഴ്‌സലോണക്കെതിരെയുള്ള എൽ ക്ലാസിക്കോ മത്സരത്തിനിടെ പരിക്കേറ്റ റയൽ മാഡ്രിഡ് പ്രതിരോധ താരം മാഴ്‌സെലോക്ക് ഒരു മാസം പുറത്തിരിക്കും. താരത്തിന്റെ വലത് ഹാംസ്ട്രിങിനാണ് പരിക്കേറ്റത്. താരത്തിന്റെ പരിക്കിന്റെ കാലാവധി എത്രയെന്ന് റയൽ മാഡ്രിഡ് പുറത്തുവിട്ടിലെങ്കിലും താരത്തിന് ഹാംസ്ട്രിങ് പരിക്ക് ആണെന്ന് ക്ലബ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് താരത്തിന് ഒരു മാസത്തോളം കളത്തിനു പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായത്.

നേരത്തെ തന്നെ റയൽ മാഡ്രിഡ് താരങ്ങളായ ഡാനി കാർവഹാളും വരനെയും മറിയാനോ ഡിയാസും പരിക്ക് മൂലം ടീമിന് പുറത്താണ്. പരിശീലകൻ ലോപെടെഗിയെ പുറത്താക്കിയ ശേഷം താത്കാലിക  പരിശീലകൻ സോളാരിയുടെ കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡിന് താരങ്ങളുടെ പരിക്ക് തിരിച്ചടിയാണ്.

Advertisement