ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി ഈ വർഷം ഐപിഎല്ലിൽ നിന്നും വിരമിക്കുമെന്ന് മുൻ ആസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിന് ശേഷമാണ് ഹോഗിന്റെ പ്രതികരണം പുറത്ത് വന്നത്. കൊൽക്കത്തക്കെതിരെ ഒരു റൺസിനാണ് വരുൺ ചക്രവർത്തി ധോണിയെ മടക്കിയയച്ചത്. നാല്പത് കാരനായ ധോണിയുടെ റിഫ്ലെക്സുകൾ പതിയെ സാവധാനത്തിലാകാൻ തുടങ്ങിയെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.
ധോണിയുടെ കീപ്പിംഗ് മികച്ചതാണെങ്കിലും ബാറ്റിംഗിലാണ് ധോണിയുടെ പ്രശ്നങ്ങൾ ഉള്ളതെന്നും ഹോഗ്ഗ് കൂട്ടിച്ചേർത്തു.
ഈ വർഷത്തെ എഡിഷൻ ഐപിഎല്ലിൽ 10മത്സരങ്ങളിൽ നിന്ന് 52 റൺസാണ് ധോണിയുടെ സമ്പാദ്യം. കഴിഞ്ഞ എഡിഷൻ ഐപിഎല്ലിൽ 14 മത്സരത്തിൽ നിന്നും 200 റൺസ് ധോണി എടുത്തിരുന്നു. ഈ വർഷമാണ് ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചത്. ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മെന്ററും മഹേന്ദ്ര സിംഗ് ധോണിയാണ്.