ഉറുഗ്വൻ ഫോർവേഡ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

- Advertisement -

ഉറുഗ്വൻ ഫോർവേഡ് ജുവാൻ ക്രൂസ് മാസ്ക്കിയയെ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.  2011ലെ അണ്ടർ 17 ലോകകപ്പിലെ മികച്ച പ്രകടനമാണ് ജുവാൻ ക്രൂസിനെ ഫുട്ബാൾ ലോകത്ത് പ്രശസ്തനാക്കിയത്. ക്രൂസിന്റെ മികവിൽ ഉറുഗ്വ ലോകകപ്പിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. ഉറുഗ്വ താരം ഡിയേഗോ ഫോർലാന്റെ പിൻഗാമിയായി വാഴ്ത്തപ്പെട്ട താരമാണ് ജുവാൻ ക്രൂസ് മാസ്ക്കി.

24കാരനായ മാസ്ക്കിയഉറുഗ്വ ലീഗിൽ കളിക്കുന്ന പ്ലാസ കൊളോണിയ ടീമിൽ നിന്നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തിരുത്താനുറച്ച് മികച്ച താരങ്ങളെയാണ് നോർത്ത് ഈസ്റ്റ് ടീമിലെത്തിച്ചിരിക്കുന്നത്.

Advertisement