ധൻപാൽ ഗണേഷിന് ചെന്നൈയിനിൽ പുതിയ കരാർ

Staff Reporter

സീസണിൽ മോശം ഫോമിലൂടെ കടന്നു പോവുന്ന ചെന്നൈയിൻ ആരാധകർക്ക് സന്തോഷവാർത്ത. ചെന്നൈയിന്റെ സ്വന്തം താരം ധൻപാൽ ഗണേഷ് ചെന്നൈയിനിൽ മൂന്ന് വർഷം കൂടി തുടരും. പുതിയ കരാർ പ്രകാരം 2022 മെയ് വരെ ധനപാൽ ചെന്നൈയിനിന്റെ ഭാഗമാകും. പ്രീ സീസണിലേറ്റ പരിക്ക് മൂലം ധനപാൽ ഗണേഷിന് ഇതുവരെ കളത്തിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏഷ്യ കപ്പിന്റെ ഇടവേള കഴിഞ്ഞ് താരം ടീമിൽ തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിൽ ഒരു ജയം മാത്രം നേടിയ ചെന്നൈയിൻ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ കിരീടം നേടിയപ്പോൾ ധൻപാൽ ഗണേഷിന്റെ പ്രകടനം ആരാധകരുടെ കയ്യടി നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്.സിക്ക് വേണ്ടി 17 മത്സരങ്ങൾ കളിച്ച ധൻപാൽ 2 ഗോളുകളും നേടിയിരുന്നു.