ഇംഗ്ലണ്ട് മധ്യനിര താരം ഡെലെ അലിയുടെ പരിക്ക് മാറി. താരം തന്നെയാണ് മാധ്യമങ്ങളോട് ഈ വിവരം പറഞ്ഞത്. പരിക്ക് മാറിയെന്നും കൊളംബിയക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ഇറങ്ങുമെന്നും അലി പറഞ്ഞു. പനാമക്കെതിരായ ആദ്യ മത്സരത്തിന് ഇറങ്ങിയ ടോട്ടൻഹാം താരം അന്ന് തുടയെല്ലിനേറ്റ പരിക്ക് കാരണം ബാക്കി രണ്ട് മത്സരങ്ങൾക്കും പുറത്തിരിക്കേണ്ടി വന്നിരുന്നു.
പരിക്കിന് ശേഷം തിരിച്ചുവരാൻ ഒരു പാട് കഷ്ടപ്പെട്ടെന്നും കളിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അലി പറഞ്ഞു. ബെൽജിയത്തിനെതിരായ തോൽവി ഇംഗ്ലണ്ടിനെ ബാധിച്ചിട്ടില്ല എന്നും സ്ക്വാഡിലെ എല്ലാ താരങ്ങൾക്കും അവസരം നൽകി ഒരുക്കി നിർത്താനാണ് ബെൽജിയത്തിനെതിരായ കളി ഉപയോഗിച്ചതെന്നും അലി പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
