വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഇന്നിംഗ്സിൽ 141 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്ക് 225 റൺസിന്റെ ലീഡാണ് നേടിക്കൊടുത്തത്. താരം പുറത്താകാതെ നേടിയ ഈ സ്കോര്‍ താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു. തനിക്ക് അത് അഭിമാന നിമിഷമാണെന്നും ടീമിനെ മികച്ച നിലയിലേക്ക് നയിക്കാനായതിൽ സന്തോഷമുണ്ടെന്നും ഡി കോക്ക് വ്യക്തമാക്കി.
മത്സരത്തിൽ ഇന്നിംഗ്സിനും 63 റൺസിനുമാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. റണ്ണെടുക്കുന്നതിന് മുമ്പ് ക്യാപ്റ്റന്‍ ഡീൻ എല്‍ഗാറിനെ നഷ്ടമായെങ്കിലും ആതിഥേയരെ ആദ്യ ഇന്നിംഗ്സിൽ 97 റൺസിന് പുറത്താക്കിയ മേധാവിത്വം ദക്ഷിണാഫ്രിക്ക നേടിയിരുന്നു. പിന്നീട് എയ്ഡന്‍ മാര്‍ക്രം, റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ എന്നിവര്‍ക്കൊപ്പം ഡി കോക്കിന്റെ കൂറ്റന്‍ ഇന്നിംഗ്സ് കൂടിയായപ്പോള്‍ മത്സരത്തിൽ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡും അതിന്റെ ബലത്തിൽ വിജയവും ടീം സ്വന്തമാക്കി.
തന്റെ ആറാം ശതകത്തിന് ശേഷമുള്ള ആഘോഷം അഫ്ഗാനിസ്ഥാനിൽ പോസ്റ്റിംഗ് ചെയ്യപ്പെട്ട തന്റെ ഒരു സുഹൃത്തിന് വിരലിന് വെടിയേറ്റ് വിരൽ നഷ്ടമാകുവാന്‍ ഇടയാക്കിയിരുന്നുവെന്നും. താന്‍ എന്നെങ്കിലും ഒരു നേട്ടം സ്വന്തമാക്കിയാൽ അത് ആ സുഹൃത്തിന് സമര്‍പ്പിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും ക്വിന്റൺ വ്യക്തമാക്കി.