ലോകകപ്പില്‍ തനിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും തനിക്ക് ഇനിയും അങ്കത്തിന് ബാല്യമുണ്ടെന്ന് പറഞ്ഞ് ക്രിസ് ഗെയില്‍. ഇന്ന് ലോകകപ്പിലെ തന്റെ അവസാന ഇന്നിംഗ്സ് കളിച്ച ക്രിസ് ഗെയിലിന് ഇനിയൊരു ലോകകപ്പ് ഇല്ലെന്ന് താരം തന്നെ വ്യക്തമാക്കി കഴിഞ്ഞു എന്നാല്‍ ഏകദിനത്തില്‍ നിന്ന് തന്റെ വിരമിക്കല്‍ ഇതുവരെ ആയിട്ടില്ലെന്നും അതിന് ഇനിയും സമയമുണ്ടെന്നാണ് ഗെയില്‍ പറഞ്ഞു.
തനിക്ക് കപ്പ് ഉയര്‍ത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അത് നടന്നില്ല. വിന്‍ഡീസ് ക്രിക്കറ്റിന് മികച്ച ഭാവിയുണ്ടെന്നാണ് ഈ ലോകകപ്പ് കാണിച്ചത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷായി ഹോപ്, നിക്കോളസ് പൂരന്‍ എന്നിവര്‍ ഇതിനുദാഹരണമാണ്. അവര്‍ വിന്‍ഡീസ് ക്രിക്കറ്റിന്റെ ജൈത്രയാത്രയെ മുന്നോട്ട് നയിക്കുമെന്ന് ഗെയില്‍ പറഞ്ഞു. ജേസണ്‍ ഹോള്‍ഡര്‍ എന്ന യുവ നായകനാണ് ടീമിനെ നയിക്കുന്നത്. വിന്‍ഡീസ് ക്രിക്കറ്റിന് മികച്ച നാളുകളാണ് വരാനിരിക്കുന്നതെന്ന് ഉറപ്പാണെന്നും ഗെയില്‍ പറഞ്ഞു.
തന്നെ സംബന്ധിച്ച് ഇന്ത്യയ്ക്കെതിരെയുള്ള ഏകദിനങ്ങളാണ് താന്‍ ഉറ്റു നോക്കുന്നത്, അതിന് ശേഷം കരീബിയന്‍ പ്രീമിയര്‍ ലീഗിലും കാനഡ ടി20യിലും താന്‍ കളിക്കുവാന്‍ തയ്യാറെടുക്കുകയാണെന്നും ഗെയില്‍ വ്യക്തമാക്കി.