മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ കൊറോണ വൈറസ് ബാധ, പ്രീ സീസൺ മത്സരം ഒഴിവാക്കി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ താരങ്ങൾക്ക് കൊറോണ വൈറസ് ബാധ ഉണ്ടെന്ന് സ്ഥിരീകരണം. തുടർന്ന് പ്രെസ്റ്റണുമായി നടക്കേണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസൺ മത്സരം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നാളെ നടക്കേണ്ട പ്രെസ്റ്റൺ നോർത്ത് എൻഡിനെതിരായ മത്സരമാണ് ഒഴിവാക്കിയത്. ഫസ്റ്റ് ടീമിലെ താരങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് മത്സരം ഒഴിവാക്കുന്നതെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കി.

എന്നാൽ എത്ര താരങ്ങൾക്ക് കൊറോണ വൈറസ് ബാധ ഉണ്ടെന്ന കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കിയിട്ടില്ല. വൈറസ് ബാധയുള്ള താരങ്ങൾ ഐസൊലേഷനിൽ പോയിട്ടുണ്ടെന്നും ക്ലബ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീ സീസൺ മത്സരത്തിൽ ബ്രെന്റ്ഫോഡിനെ നേരിട്ടിരുന്നു.