മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ കീപ്പർ പ്രശ്നത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയാതെ നിൽക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഒന്നാം നമ്പറായ ഡി ഹിയയെ മറികടന്ന് യുവതാരം ഡെവ്ൻ ഹെൻഡേഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം കീപ്പറായി വളർന്നു വരിക ആയിരുന്നു. പ്രീമിയർ ലീഗിലെ യുണൈറ്റഡിന്റെ സ്ഥിരം ഗോൾ കീപ്പർ ഇപ്പോൾ ഡീൻ ഹെൻഡേഴ്സണാണ്. വലിയ മത്സരങ്ങളിൽ ഒക്കെ ഒലെ വിശ്വസിക്കുന്നതും ഡീനിനെ ആണ്.
എന്നാൽ എന്ന് ഡീനിനെ ഒലെ ഒന്നാം ഗോൾ കീപ്പറായി കണ്ടോ അന്ന് മുതൽ ഡിഹിയയും മികച്ച ഫോമിലാണ്. യൂറോപ്പ ലീഗിൽ തനിക്ക് കിട്ടിയ മത്സരങ്ങളിൽ എല്ലാം ഡി ഹിയ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്നലെ റോമക്ക് എതിരായ സെമിയിൽ ആയിരുന്നു ഏറ്റവും മികച്ച പ്രകടനം വന്നത്. പത്തു സേവുകളാണ് ഡി ഹിയ ഇന്നലെ നടത്തിയത്. അതിൽ അഞ്ചെങ്കിലും ഗോൾ എന്ന് ഉറച്ച അവസരങ്ങളാണ്. ഡി ഹിയ പഴയ ഡി ഹിയ പ്രകടനങ്ങളെ ഇന്നലെ ഓർമ്മിപ്പിച്ചു.
ഈ പ്രകടനങ്ങൾ ഒലെ ഗണ്ണാർ സോൾഷ്യറിന് വലിയ തലവേദന ആകും. ഈ സീസണിൽ ഇങ്ങനെ പോകാം എങ്കിലും അടുത്ത സീസണിൽ ഈ രണ്ട് മികച്ച കീപ്പർമാരെയും ഒരു ടീമിൽ നിർത്തുക അസാധ്യമായിരിക്കും. ഏത് ഗോൾ കീപ്പറെ ക്ലബ് നിലനിർത്തും എന്നത് കണ്ടുതന്നെ അറിയണം.