ദക്ഷിണാഫ്രിക്കന്‍ തേരോട്ടത്തിന് തടയിട്ട് മഴ!!! ലോര്‍ഡ്സിൽ ആദ്യ ദിവസം നടന്നത് 32 ഓവര്‍ മാത്രം

Sports Correspondent

Rainstopsplay
Download the Fanport app now!
Appstore Badge
Google Play Badge 1

ലോര്‍ഡ്സ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ആധിപത്യത്തിന് മേൽ പെയ്തിറങ്ങി മഴ. ലഞ്ചിന് പിരിയുമ്പോള്‍ 26 ഓവറിൽ 100/5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് ഓള്‍ഔട്ട് ഭീഷണി നേരിട്ടുവെങ്കിലും പിന്നീട് 6 ഓവര്‍ കൂടി മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എറിയാനായത്. മഴ വില്ലനായി എത്തിയപ്പോള്‍ 116/6 എന്ന നിലയിൽ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു.

ഒല്ലി പോപ് 61 റൺസുമായി ഇംഗ്ലണ്ടിനായി പൊരുതുകയാണ്. ആന്‍റിച്ച് നോര്‍ക്കിയ 3 വിക്കറ്റും കാഗിസോ റബാഡ രണ്ട് വിക്കറ്റും നേടിയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.

 

Story Highlights: Day one of the Lord’s test between England and South Africa was called off as rain played spoilsport.