2020 ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെ ഡേവിഡ് വാര്‍ണര്‍ നയിക്കും. 2016ല്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച വാര്‍ണര്‍ക്ക് പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം 2018 സീസണ്‍ നഷ്ടമായിരുന്നു. പിന്നീട് അടുത്ത സീസണില്‍ ടീമിലേക്ക് തിരികെ എത്തിയ വാര്‍ണര്‍ ന്യൂസിലാണ്ട് താരം കെയിന്‍ വില്യംസണ് കീഴിലാണ് കളിച്ചത്. ടീം ഫൈനലില്‍ കടന്നപ്പോള്‍ കെയിന്‍ വില്യംസണ്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും ഭുവനേശ്വര്‍ കുമാറിനെയാണ് ക്യാപ്റ്റനായി ടീം പരിഗണിച്ചത്.
തിരികെ ക്യാപ്റ്റന്‍സി ലഭിയ്ക്കുന്നതിന്റെ ആവേത്തിലാണ് താനെന്നും തനിക്ക് ഈ അവസരം തന്നതിന് വലിയ നന്ദിയുണ്ടന്നും വാര്‍ണര്‍ പറഞ്ഞു. സണ്‍റൈസേഴ്സ് ബാറ്റിംഗിന്റെ പ്രധാന താരം തന്നെയാണ് ഡേവിഡ് വാര്‍ണര്‍. 2015, 2017, 2019 സീസണുകളില്‍ ഓറഞ്ച് ക്യാപ് നേടിയ താരം കൂടിയാണ് വാര്‍ണര്‍. 562, 848, 642, 692 എന്നിങ്ങനെയാണ് വാര്‍ണറുടെ ഐപിഎലിലെ കഴിഞ്ഞ കുറച്ച് സീസണുകളിലുള്ള പ്രകടനം.
ഏപ്രില്‍ 1ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്ക്കെതിരെ നാട്ടിലാണ് സണ്‍റൈസേഴ്സിന്റെ ആദ്യ മത്സരം.