പാകിക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഡേവിഡ് വാർണർ നേടിയ ട്രിപ്പിൾ സെഞ്ചുറിയുടെ മികവിൽ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിവസം 3 വിക്കറ്റ് നഷ്ട്ടത്തിൽ 589 റൺസ് എന്ന നിലയിൽ ഓസ്ട്രേലിയ ഡിക്ലയർ ചെയ്യുകയായിരുന്നു.
ട്രിപ്പിൾ സെഞ്ചുറി നേടിയ വാർണറുടെയും സെഞ്ചുറി നേടിയ ലാബുഷെയിനിന്റെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ നേടിയത്. വാർണർ 335 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ ലാബ്ഷെയ്ൻ 162 റൺസ് എടുത്ത് പുറത്തായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 361 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത് ഷഹീൻ ഷാ അഫ്രീദിയാണ്.
തുടർന്ന് ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാൻ അവസാനം വിവരം ലഭിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എടുത്തിട്ടുണ്ട്. ഷാൻ മസൂദ്, ഇമാമുൽ ഹഖ്, അസ്ഹർ അലി എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്.