ഡാനി ഓൽമോയ്ക്കായി ബാഴ്സലോണ ഓഫർ

Newsroom

മുൻ ബാഴ്സലോണ അക്കാദമി താരം ഡാനി ഓൽമോ കാർവഹാലിനെ വീണ്ടും ടീമിലെത്തിക്കാൻ ബാഴ്സലോണ ശ്രമിക്കുന്നു. മധ്യനിര താരമായ ഡാനി ഒൽമോ ഇപ്പോൾ ക്രൊയേഷ്യൻ ക്ലബായ‌ ഡൈനാമോ സെഗ്രെബിലാണ് കളിക്കുന്നത്. ഡൈനാമോയ്ക്ക് ബാഴ്സലോണ ഔദ്യോഗികമായി ഓഫർ സമർപ്പിച്ചതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇപ്പോൾ ഓഫർ നൽകി എങ്കിലും അടുത്ത സമ്മറിലേക്ക് ഓൽമോയെ ടീമിൽ എത്തിക്കുന്ന വിധത്തിലാണ് ബാഴ്സലോണയുടെ നീക്കങ്ങൾ. 8ആം വയസ മുതൽ ബാഴ്സലോണ അക്കാദമിയിൽ സൺ ആയിരുന്നു ഓൽമോ 16ആം വയസ്സിൽ ആയിരുന്നു ക്ലബ് വിട്ട് സെഗ്രെബിൽ എത്തിയത്.