സെമിയിൽ അർജന്റീനയാണെങ്കിൽ മെസ്സിയുടെ മിടുക്കിനെ ഭയക്കണം- കുട്ടീഞ്ഞോ

Sports Correspondent

കോപ്പ അമേരിക്ക സെമി ഫൈനലിൽ അർജന്റീന – ബ്രസീൽ പോരാട്ടത്തിന് സാധ്യത ഏറിയതോടെ മെസ്സിയെ നേരിടുന്നതിൽ ആശങ്ക വ്യക്തമാക്കി ബ്രസീൽ താരവും ബാഴ്സയിൽ.മെസ്സിയുടെ സഹ താരവുമായ ഫിലിപ്പ് കുട്ടീഞ്ഞോ. പരാഗ്വെയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്നാണ് ബ്രസീൽ സെമി ഫൈനൽ സ്ഥാനം ഉറപ്പിച്ചത്. വനസ്വെലയെ ഇന്ന് നടക്കുന്ന മത്സരത്തിൽ മറികടന്ന് അർജന്റീന സെമിയിൽ എത്തിയാൽ ബ്രസീലാകും അവരുടെ എതിരാളികൾ.

‘ മത്സരത്തിന്റെ ഏത് ഘട്ടത്തിലും കളിയിൽ സ്വാധീനം ചെലുത്താനാവുന്ന താരമാണ് മെസ്സി, എങ്കിലും ഇത് വരെ ആരാണ് എതിരാളികൾ എന്നറിയില്ല. ആകെ ചെയ്യാവുന്നത് നന്നായി സെമി ഫൈനലിനായി തയ്യാറെടുക്കുക എന്നതാണ്.’ എന്നാണ് കുട്ടീഞ്ഞോ മത്സര ശേഷം പറഞ്ഞത്. സെമിയിൽ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത് എന്നും കുട്ടീഞ്ഞോ കൂട്ടി ചേർത്തു. പെനാൽറ്റിയിൽ 4-3 നാണ് ബ്രസീൽ ജയിച്ചു കയറിയത്. നിശ്ചിത സമയത്ത്‌ സ്കോർ 0-0 ആയിരുന്നു.