ആദ്യ സൈനിംഗ് പൂർത്തിയാക്കി ലെസ്റ്റർ, ഇംഗ്ലണ്ട് യുവ താരം ടീമിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലെസ്റ്റർ സിറ്റി പുതിയ ഡിഫൻഡറെ ടീമിൽ എത്തിച്ചു. 21 വയസുകാരനായ ജസ്റ്റിൻ ജെയിംസ് ആണ് ഫോക്‌സസിന്റെ പുത്തൻ സൈനിംഗ്. ല്യൂട്ടൊൺ ടൗണിൽ നിന്നാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. ലീഗ് 1 ടീം ആയിരുന്ന ടീമിനെ ചാംപ്യന്ഷിപ്പിലേക് സ്ഥാന കയറ്റം നൽകുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ജെയിംസ്.

5 വർഷത്തെ കരാറാണ് താരം ലെസ്റ്ററുമായി ഒപ്പിട്ടിരിക്കുന്നത്. ഈ സീസണിൽ ലെസ്റ്റർ നടത്തുന്ന ആദ്യ സൈനിങ്ങാണ് ജെയിംസിന്റേത്. റൈറ്റ് ബാക്കായ ജയിംസിന് ലെഫ്റ്റ് ബാക്കായും കളിക്കാനാകും. ലീഗ് 1 ടീം ഓഫ് ദി സീസണിലും അംഗമായിരുന്നു ജെയിംസ്. ബ്രെണ്ടൻ റോഡ്‌ജെഴ്സിന് കീഴിൽ തന്റെ കരിയർ അടുത്ത ഘടത്തിലേക് ഉയർത്താനാകും എന്ന പ്രതീക്ഷയാണ് താരം കരാർ ഒപ്പിട്ട ശേഷം പ്രകടിപ്പിച്ചത്.

ഇംഗ്ലണ്ട് അണ്ടർ 20 ടീമിലും അംഗമായിരുന്നു ജെയിംസ്.

Previous articleസെമിയിൽ അർജന്റീനയാണെങ്കിൽ മെസ്സിയുടെ മിടുക്കിനെ ഭയക്കണം- കുട്ടീഞ്ഞോ
Next articleഓറഞ്ച് ജേഴ്‌സിയെത്തി, ചിത്രങ്ങൾ പങ്കുവെച്ച് ഇന്ത്യൻ താരങ്ങൾ