റഷ്യൻ ലോകകപ്പിലെ താരങ്ങളിൽ ഒരാളായിരുന്നു റഷ്യൻ താരം അലക്‌സാണ്ടർ ഗോളോവിന്റെ ഭാവി രണ്ടു ദിവസത്തിനുള്ളിൽ അറിയാമെന്നു CSKA മോസ്കോയുടെ പ്രസിഡണ്ട്. റഷ്യക്ക് വേണ്ടി ഒരു ഗോൾ നേടിയ ഗോളോവിൻ റഷ്യയുടെ മുന്നേറ്റത്തിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു. റഷ്യൻ ലോകകപ്പിന് ശേഷം യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായിരുന്നു അലക്‌സാണ്ടർ ഗോളോവിൻ. യുവന്റസും മൊണോക്കോയും ചെൽസിയും താരത്തിനായി ശ്രമിക്കുന്നുണ്ട്.
22 കാരനായ യുവതാരം CSKA മോസ്കോയുടെ യൂത്ത് അക്കാദമിയിലൂടെയാണ് കളിയാരംഭിക്കുന്നത്. 2015 ലാണ് CSKA മോസ്കോയ്ക്ക് വേണ്ടി അരങ്ങേറിയത്. താരത്തെ മോസ്‌കോയിൽ തളച്ചിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് CSKA മോസ്കോയുടെ പ്രസിഡണ്ട് അറിയിച്ചു. യുവതാരത്തിനെ സ്വന്തമാക്കാൻ താല്പര്യമുള്ള ക്ലബ്ബുകൾക്ക് തങ്ങളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial