ഇന്നലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഇടവേളക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ എത്തിയിരുന്നു. റൊണാൾഡോയുടെ യൂറോപ്പ ലീഗിലെ ആദ്യ കളി. ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ എത്തിയപ്പോൾ ഒരു ഗോൾ എങ്കിലും യുണൈറ്റഡും താരത്തിന്റെ ആരാധകരും ആഗ്രഹിച്ചു എങ്കിലും അത് ഉണ്ടായില്ല. പകരം റൊണാൾഡോ ഇല്ലാതിരുന്നപ്പോൾ തുടർച്ചയായി നാലു മത്സരങ്ങളിലും ജയിച്ച ടീം റൊണാൾഡോ വന്നതോടെ പരാജയപ്പെടുന്നത് ആണ് ഇന്നലെ കാണാൻ ആയത്.
പന്ത് കൈവശം വെച്ചിട്ടും ഒരുപാട് അറ്റാക്കുകൾ നടത്തിയിട്ടും ഒരു ഗോൾ പോലും പിറന്നില്ല. ഇതിന്റെ പ്രധാന കാരണം റൊണാൾഡോ ആണെന്ന് തന്നെ പറയാം. ടെൻ ഹാഗിനായി താരങ്ങൾ അവരുടെ 100% നൽകുമ്പോൾ റൊണാൾഡോയിൽ നിന്ന് അങ്ങനെയിരു പ്രകടനം കാണാൻ ആയില്ല. പലപ്പോഴും ഓഫ്സൈഡിൽ നിന്ന് കയറി കളിയിലേക്ക് വരാൻ പോലും റൊണാൾഡോ മടിച്ചു. ഇത് പല നല്ല അറ്റാക്കുകളും എവിടെയും എത്താതിരിക്കാൻ കാരണമയി.
റൊണാൾഡോക്ക് ലഭിച്ച അവസരങ്ങൾ ഒക്കെ താരം കളയുകയും ചെയ്തു. പന്ത് കാലിൽ എത്തിയാൽ അത് കീപ് ചെയ്യാൻ പോലും പലപ്പോഴും റൊണാൾഡോക്ക് പറ്റിയില്ല. ഇന്നലെ ഏറ്റവും കൂടുതൽ തവണ പന്ത് നഷ്ടപ്പെടുത്തിയതും റൊണാൾഡോ തന്നെ. റാഷ്ഫോർഡ് അറ്റാക്കിൽ ഉണ്ടായിരുന്നപ്പോൾ ഉണ്ടായ വേഗത ഇല്ലാതായത് ഇന്നലെ യുണൈറ്റഡ് പിറകോട്ട് ആകാൻ പ്രധാന കാരണം. റൊണാൾഡോയെ ബെഞ്ചിൽ ഇരുത്താനുള്ള ടെൻ ഹാഗിന്റെ തീരുമാനം ശരിയാണെന്ന് ഇതിലൂടെ മനസ്സിലാക്കേണ്ടി വരും.
ചോദ്യം ഇതാണ് റൊണാൾഡോ ഇനിയും ബെഞ്ചിൽ തുടരേണ്ടി വരും. കരിയറിൽ റൊണാൾഡോ തന്റെ പേര് ഉണ്ടാക്കിയതിന് ശേഷം ഇതാദ്യമായാണ് തുടർച്ചയായി നാലു മത്സരങ്ങളിൽ റൊണാൾഡോ ബെഞ്ചിൽ ഇരിക്കുന്നത്. ഇതിൽ താരവും അദ്ദേഹത്തിന്റെ ആരാധകരും ഒട്ടും തൃപ്തരല്ല. സീസണിൽ ഏഴ് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ഗോളോ ഒരു അസിസ്റ്റോ ഇല്ലാത്ത റൊണാൾഡോയെ ആരും ഇതുവരെ മുമ്പ് കണ്ടിട്ടില്ല.
ഈ പ്രതിസന്ധി ഘട്ടം മറികടന്ന് ടെൻ ഹാഗിന്റെ ആദ്യ ഇലവനിലേക്ക് റൊണാൾഡോ എത്തുമോ അതോ ബെഞ്ചിൽ ഇരുന്ന് താരത്തിന്റെ ഏറ്റവും മോശം സീസണിൽ ഒന്നായി ഇത് മാറുമോ എന്നതാകും ഇനി കാണേണ്ടത്.