മിലാൻ മിഡ്ഫീൽഡിൽ ടൊണാലി തുടരും, താരത്തിന് പുതിയ കരാർ

എ സി മിലാൻ മിഡ്ഫീൽഡിലെ യുവ പ്രതീക്ഷയായ ടൊണാലി ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. 2027വരെയുള്ള കരാർ ആകും ടൊണാലിക്ക് എ സി മിലാൻ നൽകുക. ഇന്ന് വൈകിട്ട് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 22കാരനായ സാൻഡ്രോ ടൊണാലി അവസാന രണ്ട് വർഷമായി മിലാനിൽ ഉണ്ട്. കഴിഞ്ഞ വർഷം ആയിരുന്നു സ്ഥിര കരാറിൽ എ സി മിലാന്റെ ഭാഗമായത്. അതിനു മുമ്പ് ബ്രെസിയയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു താരം കളിച്ചിരുന്നത്.

ടൊണാലി

വലിയ മിലാൻ ആരാധകനായ ടൊണാലി മിലാനിൽ വരാൻ വേതനം കുറക്കാൻ വരെ തയ്യാറായിരുന്നു‌. കഴിഞ്ഞ സീസണിൽ മിലാന് വേണ്ടി ലീഗിൽ 36 മത്സരങ്ങളിൽ ഇറങ്ങിയ അദ്ദേഹം സീരി എയിൽ മിലാനെ ഒന്നാം സ്ഥാനത്തെത്തിക്കാൻ സഹായിച്ചിരുന്നു. 5 ഗോളും രണ്ട് അസിസ്റ്റും താൻ കഴിഞ്ഞ സീരി എ സീസണിൽ തന്റെ പേരിൽ കുറിച്ചു.

ഇറ്റാലിയൻ ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ് ടൊണാലി ഇപ്പോൾ.

Comments are closed.