ക്രിസ്റ്റ്യാനോ ജൂനിയറും അൽ നസറിൽ, ഏഴാം നമ്പർ ജേഴ്സി അണിയും

Newsroom

Picsart 23 10 19 23 41 26 713
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ അൽ നസർ ക്ലബിൽ ചേർന്നു. റൊണാൾഡോ കളിക്കുന്ന അൽ നസർ ക്ലബിന്റെ അണ്ടർ 13 ടീമിൽ ആണ് താരം ചേർന്നത്. അടുത്ത ദിവസം മുതൽ ക്രിസ്റ്റ്യാനോ ജൂനിയർ അൽ നസർ അക്കാദമിക്ക് ഒപ്പം പരിശീലനം ആരംഭിക്കും. മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവന്റസിൽ ആയപ്പോൾ അവിടുത്തെ അക്കാദമിയിലും അതിനു മുമ്പ് റയൽ മാഡ്രിഡ് അക്കാദമിയിലും ക്രിസ്റ്റ്യാനോ ജൂനിയർ കളിച്ചിട്ടുണ്ട്‌.

ക്രിസ്റ്റ്യാനോ 23 10 19 23 40 27 864

അച്ഛനെ പോലെ ഏഴാം നമ്പർ ജേഴ്സിയിൽ തന്നെ ആയിരുന്നു ജൂനിയറും മുൻ ക്ലബുകളിൽ കളിച്ചത്. അൽ നസറിലും ഏഴാം നമ്പർ ജേഴ്സി ആയിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ അണിഞ്ഞിരുന്നത്. നേരത്തെ ലയണൽ മെസ്സിയുടെ മകൻ തിയാഗോ മെസ്സി ഇന്റർ മയാമി അക്കാദമിയിൽ ചേർന്നതും വലിയ വാർത്ത ആയിരുന്നു.