ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായി വിലയിരുത്തപ്പെടുന്ന വോൺ ഹാർട്ട് അറ്റാക്ക് മൂലമാണ് മരണപ്പെട്ടത്. തായ്ലാന്റിലെ സ്വവസതിയിൽ അബോധാവസ്ഥയിലായിരുന്നു മെഡിക്കൽ സംഘം താരത്തെ കണ്ടെത്തിയത്. 15 വർഷത്തോളം നീണ്ടു നിന്ന കരിയറിൽ ഒട്ടേറെ വിക്കറ്റുകളും റെക്കോർഡുകളുമാണ് കടപുഴകിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 708 വിക്കറ്റുകളാണ് വോണിന്റെ സമ്പാദ്യം.
ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന ഓസ്ട്രേലിയൻ താരമായ വോൺ മുത്തയ്യ മുരളീധരന് പിന്നിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ താരവുമാണ്. 1992ൽ ടെസ്റ്റിൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷെയ്ൻ വോൺ 1999ൽ ലോകകപ്പ് ഉയർത്തിയ ആസ്ട്രേലിയൻ ടീമിൽ അംഗവുമാണ്. ആസ്ട്രേലിയക്കൊപ്പം 1993മുതൽ 2003വരെ അഞ്ച് ആഷസ് പരമ്പരകളും സ്വന്തമാക്കി. ഏകദിനത്തിൽ 194 മത്സരങ്ങള്‍ കളിച്ച വോണ്‍ 293 വിക്കറ്റുകളും നേടി. ഐപിഎല്ലിലെ ആദ്യ കിരീടം യുവനിരയുമായി രാജസ്ഥാൻ റോയൽസ് ഉയർത്തിയപ്പോൾ നായകസ്ഥാനത്ത് നിന്ന് ചുക്കാൻ പിടിച്ചത് ഷെയ്ൻ വോണായിരുന്നു.