മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളറെ പരിശീലകനായി എത്തിച്ച് പുതുച്ചേരി

Shaun Tait Australia

മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഷോൺ ടൈറ്റിനെ ബൗളിംഗ് പരിശീലകനായി നിയമിച്ച് പുതുച്ചേരി. ദിശാന്ത് യാഗ്നിക് ആണ് നിലവിൽ പുതുച്ചേരി ടീമിന്റെ പരിശീലകൻ. നേരത്തെ അഞ്ച് മാസത്തേക്ക് ഷോൺ ടൈറ്റിനെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി നിയമിച്ചിരുന്നു.

എന്നാൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമുമാമായി ബന്ധപ്പെട്ട് കിടക്കുന്ന അനിശ്ചിതാവസ്ഥയെ തുടർന്നാണ് ടൈറ്റ് പുതുച്ചേരി പരിശീലകനാവാൻ സമ്മതം മൂളിയത്. ഈ മാസം ടൈറ്റ് പുതുച്ചേരി ടീമിനൊപ്പം ചേരുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനൊപ്പം ടൈറ്റിന് ചേരേണ്ടി വന്നാൽ അവിടെത്തെ കാലാവധി കഴിഞ്ഞതിന് ശേഷമാവും ടൈറ്റ് പുതുച്ചേരി ടീമിനൊപ്പം ചേരുക.

Previous articleശതകവുമായി ഹിറ്റ്മാൻ! ചായക്ക് പിരിയുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ
Next articleഓറഞ്ചു കടലിനെ സാക്ഷിയാക്കി ഡച്ച് ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി മാക്‌സ് വെർസ്റ്റാപ്പൻ