കൗട്ടീനോ ബയേണിൽ നിന്നും ബാഴ്സയിലേക്ക് മടങ്ങും

Jyotish

ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൗട്ടീനോയെ ബയേൺ ഈ സീസണിനൊടുവിൽ സൈ‌ ചെയ്യില്ല. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കൗട്ടീനോയെ സ്വന്തമാക്കാനുള്ള അവസരം ബയേൺ മ്യൂണിക്കിനുണ്ടായിരുന്നു. എന്നാൽ ജർമ്മനിയിൽ നിന്നും പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് കൗട്ടിനോ ഈ സീസൺ അവസാനം ബാഴ്സലോണയിലേക്ക് മടങ്ങും.

കൗട്ടീനോ ഡീലിൽ 8.5 മില്യണ്‍ ബാഴ്സലോണയ്ക്ക് ലഭിച്ചിരുന്നു. ഈ സീസണ്‍ കഴിഞ്ഞാല്‍ 120 മില്യണ്‍ നല്‍കി കൗട്ടീനോയെ സ്ഥിര കരാറില്‍ ബയേണ് സ്വന്തമാക്കാന്‍ ആകുമായിരുന്നു. എന്നാൽ ബുണ്ടസ് ലീഗയിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ ബയേൺ മ്യൂണിക്ക് നിറം മങ്ങിയ കൗട്ടീനോയെ ബാഴ്സയിലേക്ക് തിരികെ വിടാനാണ് നീക്കം. ജർമ്മനിയിൽ 16 മത്സരങ്ങളിൽ കളിച്ച കൗട്ടീനോ ആറ് ഗോളുകൾ നേടുകയും അഞ്ച് ഗോളിന് വഴിയൊരുക്കുകയും ചെയ്തു.