കോപയുടെ ക്വാർട്ടറിൽ കടന്ന് കൊളംബിയ, വീഴ്ത്തിയത് ഖത്തറിനെ

Jyotish

കോപ അമേരിക്കയുടെ ക്വാർട്ടറിൽ കടന്ന് കൊളംബിയ. എതിരില്ലാത്ത ഒരു ഗോളിനാണ് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ കൊളംബിയ തകർത്തത്. ദുവാൻ സപറ്റയുടെ 86 ആം മിനുട്ടിലെ ഗോളാണ് കൊളംബിയയെ കോപയിൽ ജയിപ്പിച്ചത്.

ഹാമസ് റോഡ്രീഗസാണ് സപാറ്റയുടെ ഗോളിന് വഴിയൊരുക്കിയത്. ഇതോടെ ഗ്രൂപ്പ് ബിയിലെ എല്ലാ മത്സരങ്ങളും ജയിച്ചിരിക്കുകയാണ് കൊളംബിയ.