കഴിഞ്ഞ ഐലീഗിലെ മികച്ച ഡിഫൻഡർ ചെന്നൈ സിറ്റിയിൽ തുടരും

സ്പാനിഷ് സെന്റർ ബാക്ക് റോബോർട്ടോ എസ്ലാവ ചെന്നൈ സിറ്റിയിൽ തുടരും. ചെന്നൈ സിറ്റിയുമായി പുതിയ കരാറിൽ താരം ഒപ്പുവെച്ചു. മൂന്നു വർഷത്തെ ദീർഘകാല കരാറിലാണ് എസ്ലാവ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിലെ ചെന്നൈയുടെ ലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്ക് എസ്ലാവയ്ക്ക് ഉണ്ടായിരുന്നു. എസ്ലാവയെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഡിഫൻഡറായും തിരഞ്ഞെടുത്തിരുന്നു.

കഴിഞ്ഞ സീസണിൽ ചെന്നൈ സിറ്റിക്കായി 16 ലീഗ് മത്സരങ്ങൾ കളിച്ച എസ്ലാവ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി അറ്റാക്കിങ് ഭാഗത്തും സംഭാവന ചെയ്തിരുന്നു. 31കാരനായ താരം ചെന്നൈ സിറ്റിയിൽ എത്തുന്നതിന് മുമ്പ് സ്പാനിഷ് ക്ലബായ യൂണിയൻ സ്റ്റാറ്റ്സിലായിരുന്നു കളിച്ചത്.

Previous articleചരിത്രം കുറിച്ച തിരിച്ചുവരവുമായി അർജന്റീന, സ്കോട്ട്‌ലൻഡിനെ പുറത്താക്കി
Next articleകോപയുടെ ക്വാർട്ടറിൽ കടന്ന് കൊളംബിയ, വീഴ്ത്തിയത് ഖത്തറിനെ