ഏഴ് ഗോൾ ത്രില്ലറിൽ റയൽ മാഡ്രിഡ് കോപ്പ ഡെൽ റേയിൽ നിന്ന് പുറത്ത്

Jyotish

സ്പെയിനിൽ ചരിത്രമെഴുതി റയൽ സോസിദാദ്. 4-3 വമ്പൻ ജയവുമായാണ് കോപ്പ ഡെൽ റേയുടെ സെമി ഫൈനലിൽ റയൽ സോസിദാദ് കടന്നത്. അപ്രതീക്ഷിതമായാണ് സിദാനും സംഘത്തിനും പരാജയമേറ്റുവാങ്ങേണ്ടി വന്നത്. സോസിദാദിനായി മുൻ റയൽ മാഡ്രീഡ് താരം മാർട്ടിൻ ഒർഡേഗാർഡ് ഗോളടിച്ചപ്പോൾ അലക്സാണ്ടർ ഐസക്ക് രണ്ടാം പകുതിയിൽ ഇരട്ട ഗോളുമായി തിളങ്ങി ഏറെ വൈകാതെ മൈക്കൽ മെറീനോയും റയൽ സോസിദാദിനായി സ്കോർ ചെയ്തു.

റയലിന് വേണ്ടി മാഴ്സലോയും റോഡ്രിഗോയും നാച്ചോയുമാണ് സ്കോർ ചെയ്തത്. ഒക്ടോബറിൽ മയ്യോർക്കയോട് തോറ്റ ശേഷം ആദ്യമായാണ് റയൽ സ്പെയിനിൽ പരാജയപ്പെടുന്നത്. ഏറെ നാടകീയതകൾ നിറഞ്ഞ മത്സരം അവസാനത്തോടടുത്തപ്പോൾ ഗോരോസാബെൽ ചുവപ്പ് കണ്ട് പുറത്തായി. കോപ്പ നേടാൻ റയലിന് ഇത് ആറാം വർഷവും സാധിക്കാതിരിക്കുകയാണ്. സോസിദാദ് നേടിയ 3-0 ലീഡ് സിദാനെയും സംഘത്തെയും ഞെട്ടിച്ചിട്ടുണ്ട്.