ഭൂട്ടാനിൽ ഗോൾഡ് കപ്പിൽ കളിക്കാൻ ഗോകുലം കേരള

- Advertisement -

ഭൂട്ടാനിൽ നടക്കുന്ന ജിഗ്മെ ഡോർജി വാങ്ചുക് മെമോറിയൽ ഗോൾഡ് കപ്പിൽ ഗോകുലം കേരള എഫ് സി പങ്കെടുക്കും. ഫെബ്രുവരി 12 മുതലാണ് ടൂർണമെന്റ് നടക്കുന്നത്. ഗോകുലത്തിന്റെ റിസേർവ്സ് ടീമാകും ടൂർണമെന്റിൽ പങ്കെടുക്കുക. ഭൂട്ടാനിലെയും ഇന്ത്യയിലെയും ക്ലബുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്‌. 10 ടീമുകളാണ് പങ്കെടുക്കുന്നത്.

ഗോകുലം ആദ്യ മത്സരത്തിൽ ഭൂട്ടാൻ ക്ലബായ ഫ്യുവൻഷലിംഗിനെ നേരിടും. ഫെബ്രുവരി 14നാകും മത്സരം. ഗോകുലം പങ്കെടുക്കുന്ന രണ്ടാമത്തെ രാജ്യാന്തര ടൂർണമെന്റാകും ഇത്. നേരത്തെ ബംഗ്ലാദേശിൽ നടന്ന ഷെയ്ക് കമാൽ ട്രോഫിയിലും ഗോകുലം പങ്കെടുത്തിരുന്നു.

പങ്കെടുക്കുന്ന ടീമുകൾ;
Gorkha BSC (Nepal), Thimphu, YSC, Phuentsholing SA, Paro FC, Ugyen ACD FC, NESU, UBFC, and Sudeva MFC.

ഗോകുലം സ്ക്വാഡ്;

Goalkeepers: Ajmal PA, Satyajit Bordoloi
Defenders: Ashok Singh, Stephen Abeiku, Lucky Emmanuel, Muhammed Jasim, Rajil S, Mohammed Salah
Midfielders: Immanuval John Britto, Gifty C Gracious, Thahir Zaman, Lalmuanzova, Beautin Antony, Abhijith K, Sanathoi Singh
Forwards: Emil Benny, Lalrinzuala, Daniel Batholomew Joseph

Advertisement