തുടർച്ചയായ രണ്ടാം വർഷവും യുവന്റസിന് കോപ ഇറ്റാലിയ കിരീടമില്ല. ഇന്ന് റോമിൽ നടന്ന ഫൈനലിൽ നാപോളിക്ക് മുന്നിൽ പരാജയപ്പെട്ട് വീഴാനെ യുവന്റസിനായുള്ളൂ. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിലാണ് നാപോളി യുവന്റസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് മത്സ ഗോൾ രഹിതമായിരുന്നു. നിശ്ചിത സമയത്തും ഗ്രൗണ്ടിൽ മികച്ചു നിന്നത് നാപോളി തന്നെ ആയിരുന്നു.
മികച്ച അവസരങ്ങൾ സൃഷ്ടിച്ച നാപോളിയുടെ രണ്ട് ശ്രമങ്ങൾ ആണ് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയത്. ബാക്കി അവസരങ്ങൾ ബുഫണും തടഞ്ഞു. എന്നാൽ പെനാൾട്ടിയിൽ ബുഫണ് യുവന്റസിനെ രക്ഷിക്കാൻ ആയില്ല. പെനാൾട്ടിയിൽ യുവന്റസിന് ആകെ പിഴച്ചു. ആദ്യ കിക്ക് എടുത്ത ഡിബാലയ്ക്ക് രണ്ടാമത് കിക്ക് എടുത്ത് ഡനിലോയ്ക്കും പിഴച്ചതോടെ നാപോളിക്ക് കാര്യങ്ങൾ എളുപ്പമായി. എടുത്ത് നാലു കിക്കും വലയിൽ എത്തിച്ച് നാപോളി കിരീടത്തിൽ മുത്തമിട്ടു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പെനാൽറ്റി എടുക്കേണ്ടി വരും മുമ്പ് തന്നെ മത്സര ഫലം തീരുമാനമായിരുന്നു. 2014ന് ശേഷം ആദ്യമായാണ് നാപോളി കോപ ഇറ്റാലിയ കിരീടം സ്വന്തമാക്കുന്നത്.