വെനിസ്വലയെ ചുരുട്ടികെട്ടി അർജന്റീന, ബ്രസീലുമായി സ്വപ്‍ന സെമി ഫൈനൽ

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ വെനിസ്വലയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന സെമി ഉറപ്പിച്ചു. സെമിയിൽ ചിരവൈരികളായ ബ്രസീലാണ് അർജന്റീനയുടെ എതിരാളികൾ. കഴിഞ്ഞ ദിവസം പരാഗ്വയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ച് ബ്രസീൽ സെമി ഉറപ്പിച്ചിരുന്നു.

സ്വപ്‍ന തുല്ല്യമായ തുടക്കമാണ് അർജന്റീനക്ക് മത്സരത്തിൽ ലഭിച്ചത്. തുടക്കം മുതൽ ആക്രമിച്ച കളിച്ച അർജന്റീന കഴിഞ്ഞ മത്സരത്തിലെ ഗോൾ സ്കോററായ ലൗടാറൊ മാർട്ടിനസിലൂടെ ഗോൾ നേടുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ പതിയെ വെനിസ്വല മത്സരത്തിലേക്ക് തിരിച്ച് വന്നെങ്കിലും ഉറച്ച് നിന്ന അർജന്റീന പ്രതിരോധവും ഗോൾ കീപ്പർ അർമാനിയെയും മറികടക്കാൻ വെനിസ്വലക്കയില്ല.

ഇരു ടീമുകളും പരസ്പരം മത്സരത്തിച്ച് പൊരുതിയതോടെ മത്സരത്തിൽ ഫൗളുകൾ പിറക്കുകയും പലതവണ റഫറിക്ക് മഞ്ഞക്കാർഡ് എടുക്കേണ്ടി വരുകയും ചെയ്തു. തുടർന്ന് രണ്ടാം പകുതിയിലാണ് വെനിസ്വല ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് അർജന്റീന രണ്ടമത്തെ ഗോൾ നേടിയത്. അഗ്വേറൊയുടെ ഷോട്ട് പിടിക്കുന്നതിൽ ഗോൾ കീപ്പർ പരാജയപ്പെടുകയും ഓടിവന്ന ലോ ചെൽസോ ഗോൾ നേടി അർജന്റീനയുടെ വിജയം ഉറപ്പിക്കുകയുമായിരുന്നു.

Previous articleഓറഞ്ച് ജേഴ്‌സിയെത്തി, ചിത്രങ്ങൾ പങ്കുവെച്ച് ഇന്ത്യൻ താരങ്ങൾ
Next articleവിംബിൾഡൺ ആദ്യ റൗണ്ടിനെ കാത്ത്‌ തലമുറകൾ തമ്മിലുള്ള പോരാട്ടം!