കോൺഫറൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വമ്പൻ ജയവുമായി ഫിയറന്റീന, സമനില വഴങ്ങി നീസ്

Wasim Akram

യുഫേഫ കോൺഫറൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ വമ്പൻ ജയവുമായി ഫിയറന്റീന. പോളണ്ട് ക്ലബ് ലെകിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇറ്റാലിയൻ ടീം തോൽപ്പിച്ചത്. ആർതർ കാബ്രാൽ, നിക്കോളാസ് ഗോൺസാലസ്, ബോണവെന്തുറ, ജോനാഥൻ ഇക്കോൻ എന്നിവർ ഫിയറന്റീനക്ക് ആയി ഗോൾ നേടിയപ്പോൾ ക്രിസ്റ്റഫർ വെൽഡെ ആണ് പോളണ്ട് ടീമിന് ആയി സമനില നേടിയത്. മറ്റൊരു ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് ക്ലബ് നീസ് സ്വിസ് ക്ലബ് ബേസലിനോട് സമനില വഴങ്ങി.

കോൺഫറൻസ് ലീഗ്

ഇരു ക്ലബുകളും രണ്ടു വീതം ഗോളുകൾ ആണ് മത്സരത്തിൽ നേടിയത്. സെകി അംദൗനി സ്വിസ് ക്ലബിന് ആയി പെനാൽട്ടി അടക്കം ഇരട്ടഗോളുകൾ നേടിയപ്പോൾ തെരേം മോഫിയുടെ ഇരട്ടഗോളുകൾ ഫ്രഞ്ച് ക്ലബിന് സമനില സമ്മാനിച്ചു. ഇതിൽ ഒരു ഗോൾ ഉഗ്രൻ ഓവർ ഹെഡ് ഗോൾ ആയിരുന്നു. മറ്റൊരു മത്സരത്തിൽ ഡച്ച് ക്ലബ് എ.സി അൽക്മാറിനെ ബെൽജിയം വമ്പന്മാർ ആയ ആണ്ടർലെക് എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു. മിഖായേൽ മുരില്ലോ, മജീദ് അഷിമെരു എന്നിവർ ആണ് ബെൽജിയം ക്ലബിന് ആയി ഗോളുകൾ നേടിയത്. അടുത്ത ആഴ്ചയാണ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.