ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മിനർവ പഞ്ചാബ് എഫ്.സിയെ അട്ടിമറിച്ച് ചർച്ചിൽ ബ്രദേഴ്സ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചർച്ചിൽ മിനർവയെ തോൽപ്പിച്ചത്. ജയത്തോടെ ചർച്ചിൽ ലീഗിൽ ഏഴാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറികൊണ്ടിരിക്കുന്ന മിനർവയെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ചർച്ചിൽ പരാജയപ്പെടുത്തിയത്.
കോഫിയെ മിനർവ പെനാൽറ്റി ബോക്സിൽ സുഖ്‌ദേവ് സിങ് ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കികൊണ്ട് ചർച്ചിലാണ് മത്സരത്തിൽ ലീഡ് നേടിയത്. മിനർവ ഗോൾ കീപ്പർക്ക് യാതൊരു അവസരവും നൽകാതെ കോഫി തന്നെയാണ് പെനാൽറ്റി ഗോളാക്കിയത്. രണ്ടാം പകുതി അവസാനിക്കുന്നതിനു തൊട്ട് മുൻപ് മിനർവ രണ്ടു ഗോളിന് പിറകിലായി. ഇത്തവണ ഗോൾ നേടിയത് വെയ്ൻ വാസ് ആയിരുന്നു.
തുടർന്ന് രണ്ടാം പകുതിയിൽ കാസിം ഐഡാറയിലൂടെ ഒരു ഗോൾ മടക്കി മിനർവ മത്സരത്തിലേക്ക് തിരിച്ചു വന്നു. ചെഞ്ചൊയുടെ ഫ്രീകിക്കിൽ നിന്ന് ലഭിച്ച പന്ത് വരുതിയിലാക്കിയാണ് കാസിം ഗോൾ നേടിയത്. തൊട്ടടുത്ത നിമിഷം തന്നെ സമനില ഗോൾ നേടാനുള്ള മികച്ചൊരു അവസരം മിനർവ നഷ്ടപ്പെടുത്തി. പെനാൽറ്റി ബോക്സിൽ വെയ്ൻ വാസ് പന്ത് കൈകൊണ്ടു തൊട്ടതിന് ലഭിച്ച പെനാൽറ്റി ചെഞ്ചോ പുറത്തടിച്ചു കളയുകയായിരുന്നു.
തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ചർച്ചിലിന് ലീഡ് വർദ്ധിപ്പിക്കാനുള്ള സുവർണ്ണാവസരം ലഭിച്ചെങ്കിലും കോഫീ അവസരം നഷ്ട്ടപെടുത്തുകയായിരുന്നു. ജയത്തോടെ മൂന്ന് സ്ഥാനം മുൻപോട്ട് കയറി ഏഴാം സ്ഥാനത്തെത്താനും ചർച്ചിലിനായി
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial