ക്രിസ്റ്റൻസൻ ഇനി ബാഴ്സലോണയുടെ ഡിഫൻസിൽ

ചെൽസിയുടെ സെന്റർ ബാക്കായിരുന്ന ക്രിസ്റ്റ്യൻസണെ ബാഴ്സലോണ സ്വന്തമക്കി‌ ഇന്ന് ബാഴ്സലോണ ഈ സൈനിംഗ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബാഴ്സലോണ ഇന്ന് വൈകിട്ട് കെസ്സിയുടെ സൈനിംഗും പ്രഖ്യാപിച്ചിരുന്നു. ഫ്രീ ഏജന്റായാണ് ക്രിസ്റ്റ്യൻസൻ ബാഴ്സയിൽ എത്തുന്നത്. 2026വരെയുള്ള കരാർ താരം ഒപ്പുവെച്ചു.

ചെൽസിയിൽ കരാർ പുതുക്കില്ല എന്ന് നേരത്തെ തന്നെ ക്രിസ്റ്റ്യൻസൺ പറഞ്ഞിരുന്നു. ചെൽസിക്ക് ഒപ്പം 2012 മുതൽ ഉള്ള താരമാണ് ക്രിസ്റ്റ്യൻസൺ. 26കാരനായ താരം ചെൽസിക്കായി ഇതുവരെ നൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഡെന്മാർക്ക് ദേശീയ ടീമിനായി 50 മത്സരങ്ങളും ക്രിസ്റ്റ്യൻസൺ കളിച്ചിട്ടുണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം നാലു കിരീടങ്ങൾ നേടിയിട്ടുണ്ട്.