സുഭ ഘോഷും കേരള ബ്ലാസ്റ്റേഴ്സ് വിടും

യുവതാരം ആയിരുന്ന സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് വിടും. താരത്തെ ഐ ലീഗ് ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി സ്ഥിര കരാറിൽ സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ. രണ്ട് സീസൺ മുമ്പ് ഒരു വിവാദ ട്രാൻസ്ഫറിലൂടെ ആയിരുന്നു മോഹൻ ബഗാനിൽ നിന്ന് സുഭ ഘോഷ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ അവസരം കിട്ടാത്തത് കൊണ്ട് താരം കഴിഞ്ഞ സീസണിൽ ലോണിൽ പോയിരുന്നു.

ലോണിൽ ഈസ്റ്റ് ബംഗാളിൽ പോയ താരത്തിന് ആകെ മൂന്ന് മത്സരങ്ങൾ മാത്രമേ കളിക്കാൻ ആയിരുന്നുള്ളൂ. മുമ്പ് മോഹൻ ബഗാനൊപ്പം ഐ ലീഗിൽ താരം കളിക്കുകയും ഐ ലീഗ് കിരീടം നേടുകയും ചെയ്തിട്ടുണ്ട് സുഭാ ഘോഷ്. 21കാരനായ താരം മോഹൻ ബഗാന്റെ യുവ ടീമുകളിലൂടെ തന്നെയാണ് വളർന്നു വന്നത്.