ഗെയിൽ ലെജന്‍ഡ്സ് ലീഗിലേക്ക് എത്തുന്നു, സേവാഗുമൊത്ത് ഓപ്പൺ ചെയ്യും

ടി20 ക്രിക്കറ്റിലെ ഇതിഹാസ താരമായ ക്രിസ് ഗെയിൽ ലെജന്‍ഡ്സ് ലീഗ് 2022ൽ കളിക്കുവാനെത്തുന്നു. അദാനി സ്പോര്‍ട്സ്ലൈന്‍ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ജയന്റ്സിന് വേണ്ടി സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ താരം കളിക്കുമെന്നാണ് അറിയുന്നത്.

ഗെയിൽ അവസാനമായി ഒരു ടി20 മത്സരം കളിച്ചത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. വിരേന്ദര്‍ സേവാഗുമായി ഗുജറാത്ത് ജയന്റ്സിന് വേണ്ടി ഗെയിലിന് ഓപ്പൺ ചെയ്യുവാനുള്ള അവസരം കൂടിയാണ് ഇത്.

നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത് ജയന്റ്സ്.