ലൗട്ടാരോ മാർട്ടിനസ് രക്ഷകൻ!! അർജന്റീന കോപ അമേരിക്ക ക്വാർട്ടർ ഫൈനലിൽ

Newsroom

കോപ അമേരിക്ക് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും അർജന്റീനക്ക് വിജയം. ഇന്ന് ചിലിയെ നേരിട്ട അർജന്റീന എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്‌. അവസരങ്ങൾ ഒരുപാട് കിട്ടിയിട്ടും ഒന്ന് പോലും ലക്ഷ്യത്തിൽ എത്തിക്കാൻ ആവാതിരുന്ന ലയണൽ മെസ്സിയും സംഘവും അവസാനം 88ആം മിനുട്ടിലാണ് വിജയ ഗോൾ നേടിയത്. ഈ വിജയത്തോടെ അർജന്റീന ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

Picsart 24 06 26 08 26 51 132

20ഓളം ഷോട്ടുകൾ ഇന്ന് അർജന്റീന തൊടുത്തിട്ടും ഒരു ഗോൾ വരാൻ ഏറെ സമയം എടുത്തു. അവസാനം ലൗട്ടാരഒ മാർട്ടിനസും ഡി മരിയയും സബ്ബായി കളത്തിൽ എത്തി. ഇത് അർജന്റീനയുടെ അറ്റാക്ക് കൂടുതൽ ശക്തമാക്കി.

ചിലി ഇന്ന് അധികം അവസരങ്ങൾ സൃഷ്ടിച്ചില്ല. ചിലിയുടെ ആദ്യ ഷോട്ട് വന്നത് 72ആം മിനുട്ടിൽ ആയിരുന്നു. അതിനു ശേഷം അവർ മൂന്ന് ഷോട്ടുകൾ അർജന്റീന പോസ്റ്റിലേക്ക് തൊടുത്തു. ഒന്നും എമിലിയാനോ മാർട്ടിനസിന് വലിയ വെല്ലുവിളി ആയില്ല.

Picsart 24 06 26 08 20 56 935

അവസാനം മത്സരത്തിന്റെ 88ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിലൂടെ അർജന്റീന ലീഡ് എടുത്തു. ലയണൽ മെസ്സി എടുത്ത കോർണറിൽ നിന്നായിരുന്നു ലൗട്ടാരോ മാർട്ടിനസിന്റെ ഗോൾ. ഇത് അർജന്റീമയുടെ ജയം ഉറപ്പിച്ചു.

ഈ ജയത്തോടെ 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ് അർജന്റീന. ചിലിക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് 1 പോയിന്റ് മാത്രമാണ് ഉള്ളത്. ആദ്യ മത്സരത്തിൽ അവർ പെറുവിനോടും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു.