രണ്ട് ചുവപ്പ് കാർഡ് പിറന്ന മത്സരത്തിൽ ചെന്നൈയിൻ വിജയം

Picsart 22 11 04 21 26 05 430

ഇന്ത്യൻ സൂപ്പർ ലീഗ് സീശണിൽ ചെന്നൈയിന് അവരുടെ രണ്ടാം വിജയം. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനെ ആണ് ചെന്നൈയിൻ പരാജയപ്പെടുത്തിയത്. കൊൽക്കത്ത ഡാർബിയിലെ വേദന മാറ്റാൻ ഇറങ്ങിയ ഈസ്റ്റ് ബംഗാളിന് പക്ഷെ കൂടുതൽ നിരാശയാണ് ലഭിച്ചത്‌ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ കഴിയാത്തത് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായി.

ചെന്നൈയിൻ 211436

ആദ്യ പകുതിയിൽ ഇന്ന് ഗോളൊന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ ഒരു സെറ്റ് പീസിൽ നിന്ന് ഇറാനിയൻ താരം വഫ ആണ് ചെന്നൈയിനെ മുന്നിൽ എത്തിച്ചത്. ഗോളടിക്കും മുമ്പ് തന്നെ മഞ്ഞ കാർഡ് വാങ്ങിയിരുന്ന വഫ ഗോളടിച്ച ശേഷം ജേഴ്സി മാറ്റി ഗോൾ ആഘോഷിച്ചത് താരത്തിന്റെ രണ്ടാം മഞ്ഞ കാർഡി കലാശിച്ചു. പിന്നീട് ചെന്നൈയിൻ 10 പേരുമായി കളിക്കേണ്ടി വന്നു.

അതു കഴിഞ്ഞ് 69ആം മിനുട്ടിൽ സർതക് ഗൗലി ചുവപ്പ് വാങ്ങിയതോടെ ഈസ്റ്റ് ബംഗാളും 10 പേരായി. ചെന്നൈയിന്റെ ലീഗിലെ രണ്ടാം വിജയം ആണിത്. ഏഴ് പോയിന്റുമായി അവർ അഞ്ചാം സ്ഥാനത്ത് എത്തി. ഈസ്റ്റ് ബംഗാൾ 3 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുന്നു.