ഇഞ്ചുറി ടൈമിലെ ഗോളിൽ ചെൽസിയെ സമനിലയിൽ തളച്ച് സെനിത്

Staff Reporter

ചാമ്പ്യൻസ് ലീഗിൽ രണ്ടാം നിരയുമായി ഇറങ്ങിയ ചെൽസിയെ സമനിലയിൽ തളച്ച് റഷ്യൻ ചാമ്പ്യന്മാരായ സെനിത്. 3-3 എന്ന സ്കോറിനാണ് ചെൽസിയെ സെനിത് സമനിലയിൽ തളച്ചത്. ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിൽ സെനിത് ആണ് മത്സരത്തിൽ ലീഡ് ചെയ്തത്. തുടർന്ന് ചെൽസി മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ വെർണറിലൂടെ ചെൽസി ലീഡ് നേടിയെങ്കിലും ഇഞ്ചുറി ടൈമിലെ വണ്ടർ ഗോളിൽ ഗോളിൽ സെനിത് മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിന് ഇറങ്ങിയ ടീമിൽ നിന്ന് ഒരുപാട് മാറ്റങ്ങളുമായാണ് ചെൽസി ഇന്ന് സെനിതിനെ നേരിടാൻ ഇറങ്ങിയത്. മത്സരം തുടങ്ങി രണ്ട് മിനിറ്റ് ആവുന്നതിന് മുൻപ് തന്നെ ചെൽസി സെനിത് ഗോൾ വല കുലുക്കുകയും ചെയ്തു. ടിമോ വെർണർ ആണ്‌ ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്. തുടർന്നും ചെൽസി സെനിത് പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും അധിക്ക് താമസിയാതെ സെനിത് മത്സരത്തിലേക്ക് തിരിച്ച് വന്നു.

റോഡ്രിഗസ് പാരിസിയുടെ ഗോളിൽ സമനില പിടിച്ച സെനിത് അധികം വൈകാതെ അസ്‌മൗനിന്റെ ഗോളിലൂടെ മത്സരത്തിൽ ലീഡും നേടി. എന്നാൽ രണ്ടാം പകുതിയിൽ ലുകാകുവിന്റെ ഗോളിൽ ചെൽസി സമനില പിടിക്കുകയായിരുന്നു. വെർണറിന്റെ പാസിൽ നിന്നാണ് ലുകാകു ഗോൾ നേടിയത്. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ വെർണറിലൂടെ ചെൽസി മത്സരത്തിൽ ലീഡ് നേടിയെങ്കിലും മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഒസ്‌ടോയോവ് സെനിതിന് സമനില നേടികൊടുക്കുകയായിരുന്നു.